- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്തിന് വേണ്ടി വയോധികയെ മർദ്ദിച്ച കേസ്; തളിപ്പറമ്പിൽ മൂന്ന് പെൺമക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: സ്വത്തു എഴുതിക്കൊടുക്കാത്ത വൈരാഗ്യത്തിൽ വയോധികയായ അമ്മയെ നിർബന്ധിച്ചു മുദ്ര പേപ്പറിൽ ഒപ്പുവയ്‌പ്പിക്കാൻ ശ്രമിക്കുകയും വിസമ്മതിച്ചതിന് മർദ്ദിച്ച് അവശയാക്കുകയും ചെയ്ത കേസിൽ മൂന്ന് പെൺമക്കൾ അറസ്റ്റിലായി. എരമത്ത് താമസിക്കുന്ന സഹോദരങ്ങളായ പി.സൗദാമിനി' പി.അമ്മിണി, പി പത്മിനി എന്നിവരെയാണ് പെരിങ്ങോം എസ്‌ഐ പി. യദു കൃഷ്ണൻ അറസ്റ്റു ചെയ്തത്.
മാതമംഗലംപേരൂലിലെ പലേരി വീട്ടിൽ മീനാക്ഷിയമ്മയെ (93) യാണ് സ്വത്തിന് വേണ്ടി മക്കൾ മർദ്ദിച്ചത്.ഈ കേസിൽ മകൻ പി.രവീന്ദ്രൻ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.പൊലിസ് അന്വേഷണം നടക്കുന്നതിനിടെ ഒളിവിൽ പോയ മറ്റു പ്രതികൾ തലശേരി സെഷൻസ് കോടതിയിൽ അഭിഭാഷകൻ മുഖേനെ മുൻകൂർ ജാമ്യം നേടുകയായിരുന്നു.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരായ ഇവരെ അറസ്റ്റു ചെയ്തു. മറ്റു ഉപാധികളോടെ നേടിയ ജാമ്യപ്രകാരം എല്ലാ രണ്ടാം ശനിയാഴ്‌ച്ചയും പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണം. ഈ കഴിഞ്ഞ ഡിസംബർ 14 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
പത്തു മക്കളുടെ അമ്മയായ മീനാക്ഷിയമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇളയ മകൻ മോഹനന്റെ പേരു ലിലിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. പെൺമക്കളിൽ ഒരാൾ അഞ്ചു വർഷം മുൻപ് മരിച്ചതോടെ അവരുടെ പേരിലുള്ള 25 സെന്റ് സ്ഥലം മീനാക്ഷിയമ്മയുടെ കൈവശം കിട്ടി. ഈ സ്വത്ത് വീതം വെച്ചു നൽകാത്തതിന്റെ വിരോധത്തിലാണ് മകൻ മോഹനൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് നാലു മക്കളും ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറുകയും വയോധികയെ മർദ്ദിക്കുകയും അവർ കൊണ്ടുവന്ന മുദ്ര പേപ്പറിൽ ബലമായി ഒപ്പുവയ്‌പ്പിക്കാനും ശ്രമിച്ചത്. വീട്ടിലെ കുട്ടികളാണ് ഈ ദൃശ്യം മൊബെൽ ഫോണിൽ പകർത്തിയത്. മർദ്ദനമേറ്റ മീനാക്ഷിയമ്മ പയ്യന്നൂർ സഹകരണാശുപത്രിയിൽ ചികിത്സയിലായിരുന്നു


