- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: കൈക്കൂലി വാങ്ങിയ കേസിൽ കോങ്ങാട് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ മനോജ്, പ്രസന്നൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം ഇവരെ വിജിലൻസ് പിടികൂടിയിരുന്നു.
ചെല്ലിക്കൽ സ്വദേശി കുമാരൻ കൈവശമുള്ള 16 സെന്റ് ഭൂമിയുടെ പട്ടയത്തിന് അപേക്ഷിച്ചപ്പോൾ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതിനായി മനോജും പ്രസന്നനും ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
16 സെന്റ് ഭൂമിക്ക് തുക കൂടുതലാണെന്നു പറഞ്ഞപ്പോൾ ഒരു ലക്ഷം രൂപ രണ്ടു വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർക്കുമായിട്ടാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു ഗതിയൊന്നുമില്ലെന്നും കൃഷിപ്പണിയെടുത്താണ് ഉപജീവനം നടത്തുന്നതെന്നും കുമാരൻ പറഞ്ഞപ്പോൾ മനോജും പ്രസന്നനും കൂടിയാലോചിച്ച ശേഷം 55,000 രൂപയായി കൈക്കൂലിത്തുക കുറച്ചു നൽകി.
മറുനാടന് മലയാളി ബ്യൂറോ
Next Story