ഭുവനേശ്വർ: ഒഡീഷയിലെ ബിടാർകണിക വന്യജീവി സങ്കേതം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.അപൂർവ്വമായി മാത്രം കാണുന്ന വെള്ള മുതലകളാണ് ഇവിടത്തെ പ്രധാന ആകർഷണം.പലതരം ദേശാടനകിളിക്കൂട്ടവും ഇവിടേക്ക് ടൂറിസ്റ്റുകളെ എത്തിക്കുന്നു.

കിഴക്കൻ ഒഡീഷയിലെ ബിടാർകണിക വന്യജീവി സങ്കേതത്തിലെത്തിയാൽ ബ്രാഹ്‌മണി നദിയിലൂടെ ഒരു ബോട്ട് സവാരിയാകാം.വെറതെയാവില്ല ഈ യാത്ര. വെള്ളത്തിലേക്കും ഇരുകരകളിലേക്കും നോക്കിയിരുന്നാൽ കാണാം കക്ഷിയെ.അത്യപൂർവമായ വെള്ളമുതല.

ഒഡീഷക്കാർ ഇതിനെ വിളിക്കുന്നത് സാൻകുവാ എന്നാണ്. ബോട്ടിന്റെ ശബ്ദം കേട്ടാൽ ആശാൻ വെള്ളത്തിലേക്കിറങ്ങും.മുതലകളെ മികച്ച രീതയിൽ സംരക്ഷിക്കുന്ന ഇടമാണിത്. അതിന് പ്രകടനോദാഹരണമാണ് മുതലകളുടെ എണ്ണം. വെറും 90ൽ തുടങ്ങിയ മുതലകൾ 1742 എണ്ണമായി.

ദംഗമാൽ എന്ന ഭാഗത്താണ് കണ്ടെത്തിയതെന്ന് ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ ജെ.ഡി പതി അറിയിച്ചു. അപൂർവമായി കണ്ടുവരുന്ന വെള്ള മുതലയ്ക്ക് വനപാലകർ 'ശ്വേത' എന്നാണ് പേരിട്ടത്. വർഷങ്ങളുടെ വളർച്ചയ്ക്ക് ശേഷമാണ് ആൽബീനോ മുതലകളുടെ വെള്ള നിറം പൂർണമാകുകയെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ സെൻസസ് പ്രകാരം 15 ആൽബിനോ മുതലകൾ ഉൾപ്പടെ 1,768 മുതലകളെ നദികളിലും മറ്റ് ജലാശയങ്ങളിലുമായി കണ്ടെത്തിയിരുന്നു. മുതല സംരക്ഷണത്തിന്റെ ഭാഗമായി 1975ൽ വനംവകുപ്പ് വിരിയിച്ച് വളർത്തിയ 40 വയസുള്ള 'ഗൗരി'യാണ് ബിടാർകണികയിൽ ആദ്യമായി കണ്ടെത്തിയ ആൽബിനോ മുതല.

വെള്ളത്തിലും കരയിലുമായി ഇടയ്ക്കിടെ ഇവ പ്രത്യക്ഷപ്പെടും. ഇവയെ കൂടാതെ മൂർഖൻ പെരുപാമ്പ് തുടങ്ങി വിവിധയിനം പാമ്പുകളും ഇവിടെയുണ്ട്.