ന്യൂഡൽഹി: മൊബൈൽ ഫോണിൽ കളിച്ചതിന് പിതാവ് ക്രൂരമായി മർദ്ദിച്ച അഞ്ചു വയസ്സുകാരനൻ മരിച്ചു ഗ്യാൻ പാണ്ഡെ എന്ന ബാലനാണ് മരിച്ചത്. സൗത്ത് ഡൽഹിയിലെ ഖാൻപുരിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ആദിത്യ പാണ്ഡെ (27) യെ അറസ്റ്റ് ചെയ്തു.

ശരീരത്തിന്റെ പലഭാഗത്തും മർദനമേറ്റ പാടുകളോടെ കുട്ടിയെ അമ്മയാണ് ആശുപത്രിയിലെത്തിച്ചതെന്നും അപ്പോഴേക്കും കുട്ടി മരിച്ചതായും പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് 3 വയസ്സുള്ള മകൾ കൂടിയുണ്ട്.