- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ സ്വകാര്യ കമ്പനിയിൽനിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങി; കണ്ണൂർ സ്വദേശി പിടിയിൽ
കണ്ണൂർ: ജോലി ചെയ്തിരുന്ന ദുബായിലെ സ്വകാര്യ കമ്പനിയിൽനിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. തളാപ്പ് ചാലിൽ ഹൗസിൽ ജുനൈദ് (24) ആണ് പിടിയിലായത്.
പ്രതി ജോലി ചെയ്യുന്ന പണവിനിമയ സ്ഥാപനമായ ഡിജിറ്റൽ അസറ്റ്‌സ് കൊമേഴ്ഷ്യൽ ബ്രോക്കർ എൽ.സി.സി. നിന്ന് 27,51,000 ദിർഹവും (ഏകദേശം അഞ്ചരക്കോടി രൂപ) ആയാണ് നാട്ടിലേക്ക് പോന്നത്. 2021 ഒക്ടോബർ നാലിന് പ്രതി തന്റെ സുഹൃത്തിനൊപ്പമാണ് നാട്ടിലേക്ക് പോന്നത്. പാസ്‌പോർട്ട് ഉപേക്ഷിച്ച് രഹസ്യമായി ഇവിടേക്ക് വരികയായിരുന്നു. കമ്പനിയിൽ അടയ്‌ക്കേണ്ട കളക്ഷൻ തുകയുമായാണ് കടന്നത്. സഹപ്രവർത്തകൻ പഴയങ്ങാടിയിലെ റിസ്വാനെ പൊലീസ് തിരയുന്നുകയാണ്.
കമ്പനിയുടെ തലപ്പത്തുള്ള കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പണം എന്തുചെയ്തുവെന്ന് അന്വേഷിച്ചുവരികയാണെന്ന് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരി അറിയിച്ചു. എഎസ്ഐ.മാരായ അജയൻ, ഷാജി, രഞ്ജിത് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.