ഇരിട്ടി: സുഹൃത്തുക്കളായയുവാക്കളുടെ അപകട മരണം നാടിന് ഞെട്ടലായി മാറി. ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിനു സമീപത്തുണ്ടായ ബൈക്ക് അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപറമ്പത്ത് അസീസ് (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ശനിയാഴ്‌ച്ച രാത്രി ഒൻപതു മണിയോടെ കൂട്ടുപുഴ ഭാഗത്തുനിന്ന് വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു ഇരുവരും സഞ്ചരിച്ച ബൈക്ക് കിളിയന്തറ ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടത്തിൽപ്പെട്ടത്. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും എതിരേ വന്ന കാർ ഇരുവരേയും ഇടിക്കുകയുമായിരുന്നുവെന്നു ദുക്‌സാക്ഷിക്ക് പറഞ്ഞു.

കാർ ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതിനെ തുടർന്നാണ് യുവാക്കൾ മരണമടയാൻ കാരണം. അപകടത്തിൽ പെട്ട ഇരുവരേയും ഉടൻ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇരുവരും അവിവാഹിതരാണ്.

ഗോപാലൻ-ഉഷ ദമ്പതികളുടെ മകനാണ് അനീഷ്. അജേഷ്, അനീഷ, ആശ എന്നിവർ സഹോദരങ്ങളാണ്. പരേതരായ കമാൽ-ബീഫാത്തു ദമ്പതികളുടെ മകനാണ് മരിച്ച അസീസ്. ഹമീദ്, നിസ്രത്ത്, ഷാഹിദ എന്നിവർ സഹോദരങ്ങളാണ്. റോഡു നവീകരണം നടന്നതിനെ തുടർന്ന് കാർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അമിത വേഗതയിലാണ് ഇതിലൂടെ സഞ്ചരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

കിളിയന്തറയിൽ രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാഹി സ്വദേശിയോടിച്ച കാർ നിയന്ത്രണം വിട്ട് ഇരിട്ടി ഉളിയിലിൽ നിർത്തിയിട്ട കർണാടക ആർ .ടി.സി ബസിലിടിച്ചു കണ്ടക്ടർ പ്രകാശൻ ദാരുണമായി മരിച്ചിരുന്നു.ഇതിന്റെ ഞെട്ടൽ മാറും മുൻപെ യാ ണ് ഇരിട്ടി കിളിയന്തറയിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടത്