- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓട് പൊളിച്ച് വന്നതല്ല പിണറായി; സുധാകരൻ ആരാണെന്ന് ജനത്തിനറിയാം; അഴിമതി നടത്തുന്ന പാരമ്പര്യം കോൺഗ്രസിന്റേത്; രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ. അഞ്ചുവർഷവും കമ്മീഷൻ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സർക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാർക്കിച്ചു തുപ്പലാണെന്നും അദ്ദേഹം പറഞ്ഞു.
എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോൺഗ്രസിനാണ് ഉള്ളത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ ചെയ്തികൾ മൂലമാണ് കോൺഗ്രസ് ദേശീയ തലത്തിൽ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവർ എടപ്പാൾ മേൽപ്പാലം പോയി കാണണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ നാടിന്റെ മുഴുവൻ പിന്തുണയുള്ള നേതാവാണ് പിണറായി വിജയൻ. സ്വന്തം പാർട്ടിയിൽ എത്ര പേരുടെ പിന്തുണ കെ സുധാകരന് ഉണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. കെപിസിസി അധ്യക്ഷപദവി ആരുടെയും ഭൂതകാലം മറയ്ക്കാൻ ഉള്ള ലൈസൻസ് അല്ല. പിണറായി വിജയൻ ആരാണെന്നും കെ സുധാകരൻ ആരാണെന്നും വ്യക്തമായി പൊതുജനങ്ങൾക്ക് അറിയാമെന്ന് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ