- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവതിയെ വിവാഹം ചെയ്ത് സ്വത്ത് തട്ടിയെടുക്കാൻ നീക്കം; കാമുകിയുടെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; ലുധിയാനയിൽ 38കാരൻ അറസ്റ്റിൽ
ചണ്ഡീഗഡ്: യുവതിയെ വിവാഹം ചെയ്ത് സ്വത്ത് തട്ടിയെടുക്കാൻ 65കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 38കാരൻ അറസ്റ്റിൽ.ലുധിയാനയിലാണ് സംഭവം. 65കാരന്റെ മകളുമായി അടുപ്പത്തിലായിരുന്ന 38കാരനാണ് സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
65കാരന്റെ കുടുംബ സുഹൃത്ത് കൂടിയായ അഷ്റഫ് അലിയാണ് പിടിയിലായത്. വനംവകുപ്പിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഷിൻഡർ സിങ്ങാണ് മരിച്ചത്. ഷിൻഡർ സിങ്ങിന്റെ മകളുമായി അഷ്റഫ് അടുപ്പത്തിലായിരുന്നു. ഭർത്താവുമായി അകന്നുകഴിയുകയാണ് മകൾ.
അഷ്റഫുമായുള്ള വിവാഹം നടത്തി തരണമെന്ന് മകൾ ഷിൻഡർ സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക വീട് എടുത്ത് 38കാരനൊപ്പം താമസിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹം. എന്നാൽ അഷ്റഫിന് കുടുംബവീട് തട്ടിയെടുക്കാനായിരുന്നു ആഗ്രഹമെന്ന് പൊലീസ് പറയുന്നു.
ഡിസംബർ 23നായിരുന്നു കൊലപാതകം നടന്നത്. മരങ്ങൾക്ക് ഛായം പൂശുന്ന ജോലിക്ക് പോയിരുന്ന സമയത്താണ് ഷിൻഡർ സിങ്ങിനെ കൊലപ്പെടുത്തിയത്. മദ്യം നൽകിയ ശേഷം അഷ്റഫ് 65കാരനെ വെട്ടിക്കൊല്ലുകയായിരുന്നു. കനാലിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആർക്കും സംശയം തോന്നാതിരിക്കാൻ ഷിൻഡറിന്റെ മകൾക്കൊപ്പം നിന്ന് അന്ത്യകർമ്മങ്ങൾ ചെയ്യാൻ സഹായിച്ചു. എന്നാൽ കേസിൽ പിടിയിലാകുമോ എന്ന ഭയത്തിൽ യുവാവ് പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു. ഇതാണ് സംശയം വർധിപ്പിക്കുകയും കേസ് തെളിയിക്കാൻ സഹായകമാകുകയും ചെയ്തത് എന്നാണ് റിപ്പോർട്ട്.
ന്യൂസ് ഡെസ്ക്