ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം ഏറുന്നു. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 12,895 പേർക്കാണ്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു.

പ്രതിദിനരോഗികളിൽ പകുതിയും ചെന്നൈയിലാണ്. 6,186 പേർക്കാണ് വൈറസ് ബാധ. 12 പേർ മരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരിൽ 80 ശതമാനവും ഓമിക്രോൺ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണായിരുന്നു

പശ്ചിമബംഗാളിൽ കാൽലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരികരിച്ചു. 24 മണിക്കൂറിനിടെ 24,287 പേർക്കാണ് വൈറസ് ബാധ. 18 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 78,111 ആയി. ഇതുവരെ 16, 57,034 പേർ രോഗമുക്തി നേടി. മരണ സംഖ്യ 19,901 ആയി.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 22,751 പേർക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധ. 17 പേർ മരിച്ചു. ടിപിആർ 23.53 ആണ്. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകൾ 60,733 ആയി. ഇതുവരെ രോഗമുക്തി നേടിയത് 14,63,837 പേരാണ്