- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിലും കർണാടകയിലും കുതിച്ചുയർന്ന് കോവിഡ്; മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകത്തിലും കോവിഡ് വ്യാപനം അതിരൂക്ഷം. തമിഴ്‌നാട്ടിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 13,990 പേർക്കാണ് വൈറസ് ബാധ. 2,547 പേർ രോഗമുക്തി നേടി.പതിനൊന്ന് പേർ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 62,767 ആയി.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കർണാടകത്തിൽ കോവിഡ് രോഗികൾ എണ്ണം 11,698 ആയി. 1148 പേർ രോഗമുക്തി നേടി. നാല് പേർ മരിച്ചു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവർ 60,148 പേരാണ്. ഇതുവരെ വൈറസ് ബാധയെ തുടർന്ന് മരിച്ചത് 8,374 പേരാണ്. രോഗമുക്തരായവർ 29,65,106 ആയി. ടിപിആർ 7.77 ആണ്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യം സുഖമായിരിക്കുന്നുവെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രി വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തിൽ എല്ലാവുരം മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ വീട്ടിലെ പതിനൊന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.




