ഹൈദരാബാദ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും ബൃന്ദ കാരാട്ടിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിൽ നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.