പാലാ: പാലാ സ്‌പോർട്ട്‌സ് അക്കാദമിയിലേക്കുള്ള 2022 അത് ലറ്റിക്‌സ് ബാച്ചിന്റെ സെലക്ഷൻ ട്രയൽസ് 15, 16 തിയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 11 നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക് വിദഗ്ദ പരിശീലനം സൗജന്യമായി നൽകും.

ഇതോടൊപ്പം താമസം, ഭക്ഷണം, സ്‌പോർട്ട്‌സ് കിറ്റ്, വിദ്യാഭ്യാസം എന്നിവയും പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കും. ആൺകുട്ടികളുടെ സെലക്ഷൻ ട്രയൽസ് 15 നും പെൺകുട്ടികളുടെ സെലക്ഷൻ ട്രയൽസ് 16 നും നടത്തും. വിശദവിവരങ്ങൾ8320037736 എന്ന നമ്പരിൽ ലഭിക്കും.