- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിലെ കോൺഗ്രസ് പ്രവർത്തകന്റെ ദുരൂഹ മരണം; കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

തലശ്ശേരി: തലശേരി നഗരസഭയിലെ മഞ്ഞോടിയിലെ കോൺഗ്രസ് പ്രവർത്തകൻ പാണ്ടിയിൽ വീട്ടിൽ രവിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ ജില്ലാ സെൽ കേസന്വേഷിക്കും. എ.സി.പി.ടി.പി.പ്രേമരാജനാണ് അന്വേഷണ ചുമതല. ഇതു വരെ കേസന്വേഷിച്ച ലോക്കൽ പൊലീസിൽ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഫയലുകൾ ഏറ്റുവാങ്ങി.
ഇക്കഴിഞ്ഞ നവംബർ മൂന്നിന് പുലർച്ചെയാണ് താമസിക്കുന്ന വീടിനോട് ചേർന്നുള്ള ശുചിമുറിക്കടുത്ത് കഴുത്തിൽ നേരിയ പരിക്കേറ്റ നിലയിൽ രവീന്ദ്രന്റെ മൃതദേഹം കാണപ്പെട്ടത്. മരണം സ്വാഭാവികമല്ലെന്നും 80 ശതമാനത്തോളം കൊലപാതകമാവാൻ സാധ്യതയുണ്ടെന്നും ജഡം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ അന്നേ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഐ.പി.സി.302 വകുപ്പ് ചേർന്ന് തലശ്ശേരി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മരണപ്പെട്ടയാളുടെ ഭാര്യ, ബന്ധുക്കൾ, അയൽക്കാർ, അകന്ന ബന്ധുക്കൾ തുടങ്ങി നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തങ്കിലും നിർണ്ണായകമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തലശ്ശേരി സിഐ സനൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എ.സി.പി. വിഷ്ണു പ്രദീപ് മേൽനോട്ടം വഹിച്ചിരുന്നു.
സംഭവ ദിവസം തന്നെ സിറ്റി പൊലീസ്കമ്മീഷണർ ആർ.ഇളങ്കോയും, ഫോറൻസിക്ക് വിദഗ്ധരും, ഡോഗ് സ്‌ക്വഡും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. എ. സി.പി. വിഷ്ണുപ്രദീപ് ഐ.പിഎസിന്റെ നേതൃത്വത്തിലായിരുന്നുഅന്വേഷണം. മാസങ്ങളോളം അന്വേഷിച്ചിട്ടും തുമ്പു കിട്ടാത്തതിനെ തുടർന്ന് കോൺഗ്രസ്. നേതാവായ കെ.ശിവദാസൻ വിഷയം മുഖ്യമന്ത്രിയുടെയും ഡി.ജി.പി.യുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു.


