ണ്ണത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങിന് വിധേയരാകുന്നവർ നിരവധിയാണ്. സോഷ്യൽ മീഡിയ ഇത്തരത്തിലുള്ളവരെ ട്രോളിയും രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ തന്റെ ശരീരത്തെ ട്രോളിയവർക്ക് കലക്കൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. വണ്ണം കുറഞ്ഞവർക്ക് പോലും പറ്റാത്ത വിധമുള്ള ഗംഭീരമായ ബെല്ലി ഡാൻസ് വിഡിയോയുമായാണ് യുവതിയുടെ രംഗപ്രവേശം. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് യുവതിയുടെ വിഡിയോ എത്തിയത്.

ട്രോളുകൾക്ക് അപ്പുറത്ത് എനിക്ക് എത്രത്തോളം സ്‌നേഹം ലഭിക്കും എന്നു നോക്കട്ടെ എന്ന കുറിപ്പോടെയണ് യുവതി വിഡിയോ പങ്കുവയ്ക്കുന്നത്. വണ്ണമുള്ള ശരീരത്തോടെയാണ് യുവതിയുടെ മനോഹരമായ ബെല്ലി ഡാൻസ്. വിഡിയോയിൽ യുവതി തനിക്കു നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചും പറയുന്നുണ്ട്. 'യുവതി വിഡിയോയിൽ കുറിക്കുന്നു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ഗംഭീര ഡാൻസ് എന്നായിരുന്നു പലരും കമന്റ് ചെയ്തത്.

'ചെറുപ്പം മുതൽ എനിക്ക് നൃത്തം ചെയ്യാനിഷ്ടമായിരുന്നു, എന്നാൽ ഭാരം കുറച്ചാൽ ഞാൻ സുന്ദരിയാണെന്ന അഭിപ്രായപ്രകടനവുമായി എന്റെ ചില ബന്ധുക്കൾ എത്തി. എന്നാൽ നൃത്തത്തോടുള്ള എന്റെ പ്രണയം ഞാൻ തുടർന്നു. ഞാൻ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയതു. ഞാൻ 'ഡാൻസിങ് ഗേൾ' എന്ന് അറിയപ്പെട്ടു. വിവിധ നൃത്തങ്ങൾ ഞാൻ പരിശീലിച്ചു. കൂട്ടത്തിൽ ബെല്ലി ഡാൻസും. ഇന്ന് ഞാൻ ഒരു പ്രൊഫഷനൽ ബെല്ലി ഡാൻസറാണ്. ട്രോളുകൾ ഞാൻ കാര്യമാക്കുന്നില്ല. ലഭക്കുന്ന സ്‌നേഹമാണ് ഞാൻ നോക്കുന്നത്.