ന്ത്യയുടെ യുവത്വത്തിന് പുതിയ ദിശാബോധം നൽകി പ്രസംഗങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും യുവത്വത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് പ്രേരണയായി മാറിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് മുക്കാട്ടുകരയിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 'നാമൊന്ന്' എന്നതിന്റെ പ്രതീകമായി വിവേകാനന്ദ ജ്യോതി തെളിയിച്ചു.

പുതിയ രൂപത്തിലും ഭാവത്തിലും തിന്മയുടെ വക്താക്കൾ സമൂഹത്തിൽ വന്നുകൊണ്ടിരിക്കുമ്പോൾ അവയെല്ലാം തിരിച്ചറിയാനുള്ള ജാഗ്രത നമ്മുക്കുണ്ടാവണം. നാമൊന്ന് എന്ന കാഴ്ചപ്പാട് ഉയർത്താൻ കഴിയണം. എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി സൂചിപ്പിച്ചു.

കെ.എ.യു. പെൻഷണേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വി.ബാലഗോപാലൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൻ ആവോക്കാരൻ മുഖ്യപ്രഭാഷണം നടത്തി. വർഗ്ഗീസ് വടക്കൻ, ജോസ് കുന്നപ്പിള്ളി, സി.ജി.സുബ്രമണ്യൻ, ഇ.എസ്.മാധവൻ, ആന്റോ.കെ.കെ, നിധിൻ ജോസ്, ജോബി.കെ.ജെ, ശശി.കെ.കെ, മഹേഷ്.ആർ, വിഷ്ണു വേ.ണു, ജോസ് വടക്കൻ എന്നിവർ പ്രസംഗിച്ചു.