- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമപുരം - കൂത്താട്ടുകുളം റോഡ് ബി സി ഓവർ ലേയ്ക്കു നാലര കോടി
പാലാ: രാമപുരം - കൂത്താട്ടുകുളം റൂട്ടിൽ പാലാ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ഭാഗങ്ങൾ ബി സി ഓവർലേ ചെയ്യുന്നതിനായി നാലരക്കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. പണികൾ ഉടനടി ആരംഭിക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
പാലായിൽ റോഡ് നവീകരണത്തിന് 3 കോടി 31 ലക്ഷം
പാലാ: പാലാ നിയോജകമണ്ഡലത്തിൽപ്പെട്ട 15 റോഡുകളുടെ നവീകരണത്തിനായി 3 കോടി 31 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മുത്തോലി കൊണ്ടാണ്ടൂർ റോഡ് നവീകരണം - 50 ലക്ഷം, അന്ത്യാളം പയപ്പാർ റോഡ് - 25 ലക്ഷം, വിലങ്ങുപാറ കടവ് വാഴമറ്റം റോഡ് - 2.86 ലക്ഷം, ചക്കാമ്പുഴ സെന്റ് തോമസ് മഔണ്ട് റോഡ് - 6 ലക്ഷം, മുറിഞ്ഞാറ നെല്ലാനിക്കാട്ട്പ്പാറ പരുവനാടി റോഡ് - 25 ലക്ഷം, നെച്ചിപ്പുഴൂർ ഇളപൊഴുത് ചക്കാമ്പുഴ റോഡ് - 10 ലക്ഷം, പാലാ ഉഴവൂർ റോഡ് - 20 ലക്ഷം, കടുവാമൊഴി സബ്ല് സ്റ്റേഷൻ ഇഞ്ചോലിക്കാവ് പ്ലാശനാൽ റോഡ് - 80 ലക്ഷം, പൈകട പീടിക കുറുമണ്ണ് റോഡ് - 19 ലക്ഷം, കാഞ്ഞിരംകവല കോലാനി മേച്ചാൽ റോഡ് - 25 ലക്ഷം, എള്ളുംപുറം നീലൂർ റോഡ് - 14 ലക്ഷം, എലിവാലി കാവുംകണ്ടം റോഡ് - 13 ലക്ഷം, അന്താനാട് മേലുകാവ് റോഡ് - 25 ലക്ഷം, തീക്കോയി തലനാട് മൂന്നിലവ് റോഡ് - 7 ലക്ഷം, എരുമാപ്ര തടിക്കാട് മേലുകാവ് റോഡ് - 9 ലക്ഷം എന്നിങ്ങിനെയാണ് തുക അനുവദിച്ചത്.
കടനാട്ടിൽ വികസനം അട്ടിമറിക്കുന്നതിനെതിരെ യു ഡി എഫ് പ്രതിഷേധ ധർണ്ണ
കടനാട്: രാഷ്ട്രീയ ലക്ഷ്യത്തോടെ കടനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇടതു നിലപാടിനെതിരെ യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം. വികസനം അട്ടിമറിക്കരുതെന്ന ആവശ്യവുമായി യു ഡി എഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.
കടനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണികൾക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽപ്പെടുത്തി 89 ലക്ഷം രൂപ മുടക്കി പൂർത്തിയാക്കാൻ മാണി സി കാപ്പൻ എം എൽ എ താല്പര്യമെടുത്ത് അനുവദിപ്പിച്ച ഫണ്ട് പഞ്ചായത്ത് ഭരണം നടത്തുന്ന എൽ ഡി എഫ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് പ്രതിരോധമുയർത്തുന്നത്. ഇത്തരത്തിലുള്ള ജന വിരുദ്ധ സമീപനം ഇടതുപക്ഷം ഉപേക്ഷിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വികസനത്തിൽ രാഷ്ട്രിയം കലർത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സജി അഭിപ്രായപ്പെട്ടു.
യു ഡി എഫ് മണ്ഡലം ചെയർമാൻ ടോം കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു. അഡ്വ.ബിജു പുന്നത്താനം, മാത്യൂ അരീപ്പറമ്പിൽ, ആർ സജിവ്, സിബി അഴകൻപറമ്പിൽ, ജോസ് പ്ലാശ്ശനാൽ , പ്രെഫസർ ജോസഫ് കൊച്ചുകുടി, സണ്ണി മുണ്ടനാട്ട് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സണ്ണി, ജിജു പറത്താനം പഞ്ചായത്ത് മെബർമാരായ സിബി ചക്കാല, ബിന്ദു ബിനു, ലിസി സണ്ണി, ഗ്രേസി ജോർജ്, റീത്താമ്മ ജോർജ്, മുൻ ബ്ലോക്ക് മെമ്പർ പൗളിറ്റ് തങ്കച്ചൻ, ജോസ് വടക്കേക്കര, അപ്പച്ചൻ മയിലക്കൽ, ഷിനു പാലത്തുങ്കൽ, സന്തോഷ് വഞ്ചിക്കച്ചാലിൽ ,ലൈജു കണ്ടത്തിൻ കര, ബിന്നി ചോക്കാട്ട് ,തോമസ് കാവുംപുറം എന്നിവർ പ്രസംഗിച്ചു. ജന വിരുദ്ധ നയം തുടർന്നാൽ ജനകീയ പ്രതിഷേധം ശക്തമാക്കുമെന്ന് യു ഡി എഫ് മുന്നറിയിപ്പ് നൽകി.