ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പ്രശസ്ത മാധ്യമപ്രവർത്തകയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകയുമായിരുന്ന ഡോക്ടർ മംഗളം സ്വാമിനാഥന്റെ പേരിൽ പ്രവർത്തിച്ചു വരുന്ന ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ പെൻഷൻ പദ്ധതിയായ, അക്രമരാഷ്ട്രീയത്തിനിരയായി ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർ / അംഗഹീനരായവർ / അടിയന്തരാവസ്ഥയിൽ പൊലീസ്മർദ്ദനത്തിൽ രോഗഗ്രസ്തരായ സ്വാതന്ത്ര്യസമരപോരാളികൾ എന്നിവർക്കുള്ള പ്രതിമാസപെൻഷൻ പദ്ധതിയിലേക്ക് അർഹതപ്പെട്ടവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

രാജ്യത്ത് ഇതാദ്യമായാണ് രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഉറ്റവരെ നഷ്ടപ്പെട്ട് നിരാലംബരായിത്തീർന്ന മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസമായി പെൻഷൻ പ്രഖ്യാപിക്കുന്നത്. അക്രമരാഷ്ട്രീയത്തിന് ഇരയായി അംഗഹീനരായി കഷ്ടപ്പെടുന്നവർക്കും ഈ പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ അടിയന്തരാവസ്ഥയിൽ പൊലീസിന്റെ ക്രൂരമർദ്ദനമേറ്റ് രോഗികളായിത്തീർന്ന സ്വാതന്ത്ര്യ സമരപോരാളികളേയും ഈ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 2000/-(രണ്ടായിരം)രൂപയാണ് പെൻഷൻ തുകയായി അനുവദിക്കുന്നത്.

പെൻഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50 പേർക്കും തുടർന്നുള്ള ഘട്ടങ്ങളിലായി അർഹരായ മുഴുവൻ പേരേയും ഈ പെൻഷൻ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ അർഹരായ എല്ലാവർക്കും അപേക്ഷ നൽകാവുന്നതാണ്. 2022 മാർച്ച് മാസം പത്താംതീയതിയാണ് അപേക്ഷ നൽകേണ്ട അവസാനതീയതി. നിശ്ചിത അപേക്ഷാഫോറത്തിൽ വേണം അപേക്ഷ സമർപ്പിക്കാൻ.

ഡോ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ
Website--- www.msfoundation.in
എന്ന വെബ്‌സൈറ്റിൽ അപേക്ഷാഫോറം ലഭ്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക്
Email-- drmsfoundation@gmail.co
എന്ന ഈ മെയിൽ ഐ.ഡിയിൽ ബന്ധപ്പെടാവുന്നതാണ്.
https://www.msfoundation.in/pension-scheme/