- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രവാസികളോടുള്ള സർക്കാരുകളുടെ അവഗണനയ്ക്കെതിരെ വേൾഡ് മലയാളി കൗൺസിൽ കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി
ഹൂസ്റ്റൺ: വിദേശത്തുനിന്ന് നാട്ടിലേക്കെത്തുന്ന പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ വേൾഡ് മലയാളി കൗൺസിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് നിവേദനം നൽകി. മടങ്ങി എത്തുന്ന പ്രവാസികളോടുള്ള നിലവിലെ സമീപനം അംഗീകരിക്കാൻ കഴിയില്ല. നെഗറ്റീവ് ആർടിപിസിആർ റിസൽറ്റുമായാണ് യാത്ര തിരിക്കുന്നത്. നാട്ടിലേക്ക് എത്തുമ്പോൾ ഇവിടെയും കോവിഡ് പരിശോധന നടത്തുന്നു. അപ്പോഴും നെഗറ്റീവ് ആയവരെ മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. എന്നിട്ടും കോവിഡ് വ്യാപനത്തിന്റെ വാഹകരായി പ്രവാസികളെ കാണാൻ ശ്രമിക്കുകയും നിർബന്ധിത ക്വാറന്റൈന് വിധിക്കുകയും ചെയ്യുന്നു.
നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അടിയന്തഘട്ടത്തിൽ നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് നിലവിലുള്ള ക്വാറന്റൈൻ മാനദണ്ഡം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ദിവസങ്ങളുടെ മാത്രം അവധിയുമായി നാട്ടിലേക്കെത്തുന്ന പ്രവാസി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയിട്ടും ക്വാറന്റീൻ സ്വീകരിക്കണമെന്നത് തെറ്റായ നയമാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. കോവിഡ് മാനദണ്ഡങ്ങളും പാലിക്കാനും വൈറസ് ബാധ വ്യാപിക്കാതെ ഇരിക്കാനും പ്രവാസികളുടെ പിന്തുണ ഉണ്ടാകും. ജന്മനാടിനുവേണ്ടി പ്രവാസലോകം സ്വീകരിച്ച് പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും നിവേദനത്തിൽ പറയുന്നു.
ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയൻ, സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളി, ട്രഷറർ ജെയിംസ് കൂടൽ, വി. പി. അഡ്‌മിൻ സി. യു. മത്തായി, അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ, വൈസ് ചെയർപേഴ്സണുമാരായ ജോർജ് കുളങ്ങര, ഡോ. സൂസൻ ജോസഫ്, രാജീവ്നായർ, ഡോ. അജിത്ത് കവിദാസൻ, വൈസ് പ്രസിഡന്റുമാരായ ബേബിമാത്യു സോമതീരം, എസ്. കെ. ചെറിയാൻ, ജോസഫ് കില്ലിയൻ, സിസിലി ജേക്കബ്, ചാൾസ് പോൾ, ഷാജി എം. മാത്യു, ഇർഫാൻ മാലിഖ്, സെക്രട്ടറിമാരായ ടി. വി. എൻ. കുട്ടി, ദിനേശ് നായർ, ജോയിന്റ് സെക്രട്ടറിമാരായ ഡോ. വി. എം. സുനന്ദകുമാരി, എൻ.പി, വാസുനായർ, ജോയിന്റ് ട്രഷററുമാരായ പ്രൊമിത്യൂസ് ജോർജ്, വി. ചന്ദ്രമോഹൻ തുടങ്ങിയവർ ആശങ്ക അറിയിച്ചു.