മുവാറ്റുപുഴ:ജിപിസി മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ എംഎൽഎ പിടി തോമസിന്റെ പേരിൽ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ചു. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും പഠിക്കുവാൻ മിടുക്കരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സഹായിക്കുന്ന പദ്ധതിയാണ് 'പിടി തോമസ് വിദ്യാഭ്യാസ സ്‌കോളർഷിപ്'.അതിന്റെ ആദ്യ ഘട്ടം ആരക്കുഴ പഞ്ചായത്തിലെ വിദ്യാർത്ഥിനിക്ക് 14/02/2022 വെള്ളിയാഴ്‌ച്ച രാവിലെ 10 മണിക്ക് എം എൽ എ ഓഫീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ.മാത്യു കുഴൽനാടൻ എംഎൽഎ കൈമാറും.

മുവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പിപി എൽദോസ്,കോൺഗ്രെസ് ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി,ജിപിസി ഭാരവാഹികളായ അജീഷ് ചെറുവട്ടൂർ,ജോബി ജോർജ്,ടോബിൻ ജോയ് എന്നിവർ സന്നിഹിതരായിരിക്കും. മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ നിന്നും അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി സഹായമെത്തിക്കുമെന്ന് പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ജനറൽ സെക്രെട്ടറി ബോബിൻ ഫിലിപ്പ്,ട്രഷറാർ അജീഷ് ചെറുവട്ടൂർ എന്നിവർ പത്രക്കുറുപ്പിലൂടെ അറിയിച്ചു