മുവാറ്റുപുഴ:മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രവാസികളായ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ 'ജിപിസി ചാരിറ്റി ചാമ്പ്യൻ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് ജെറിൻ ജേക്കബ് പോൾ അർഹനായി'.

2020-21 ൽ മുവാറ്റുപുഴ കേന്ദ്രീകരിച്ച് ജിപിസി നിയോജകമണ്ഡലം കമ്മറ്റിയുമായി സഹകരിച്ച് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് കെ എസ് യു ബ്ലോക്ക് പ്രസിഡന്റിന് പുരസ്‌കാരം നൽകുക.ക്യാഷ് അവാർഡും ഫലകവും 14/01/2021 വെള്ളിയാഴ്‌ച്ച രാവിലെ 10 മണിക്ക് മുവാറ്റുപുഴ എംഎൽഎ ഓഫീസിൽ വെച്ച് നടക്കുന്ന പരുപാടിയിൽ ഡോ.മാത്യു കുഴൽനാടൻ എംഎൽഎ ജെറിന് സമ്മാനിക്കും. വരും വർഷങ്ങളിലും മികച്ച പ്രവർത്തനം കാഴ്‌ച്ചവെക്കുന്ന യുവാക്കൾക്ക് അവാർഡ് നൽകുമെന്ന് ജിപിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ബോബിൻ ഫിലിപ്പ്, ട്രഷറർ അജീഷ് ചെറുവട്ടൂർ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു