കണ്ണൂർ: ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെഎസ് എഫ് ഐ പ്രവർത്തകൻ കണ്ണൂരിലെ ധീരജിനെ കൊലപ്പെടുത്തിയതിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു അന്വേഷണ സംഘം പരിശോധിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. കണ്ണുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഗൂഢാലോചനയിൽ

കെ പി സി സി പ്രസിഡന്റ് കെ സുധാകരന് പങ്കുണ്ടോയെന്ന പരാതി ഉയർന്നിട്ടുണ്ട്. ഈക്കാര്യവും പൊലിസ് അന്വേഷിക്കണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചനയില്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയുധവുമായി കാംപസിലെത്തില്ല. രക്തസാക്ഷിത്വത്തെ അപമാനിച്ചും നിരന്തരം കലാപാഹ്വാനം നടത്തുകയും ചെയ്യുന്ന സുധാകരന്റെ ശൈലി പലപ്പോഴും കൊലയിലേക്ക് നയിച്ചിട്ടുണ്ട്.

നാലു സെന്റ് സ്ഥലത്താണ് ധീരജിന്റ വീട് സ്ഥിതി ചെയ്യുന്നത്. സംസ്‌കാരം നടത്താൻ സ്ഥലം വാങ്ങിയതിനെ പോലും സുധാകരൻ അപഹസിക്കുകയാണ്. ക്രിമിനലുകള പ്രോത്സാഹിപ്പിക്കുന്ന ഒരു കെപിസിസി. പ്രസിഡന്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. കണ്ണൂർ ടൗൺ സഹകരണ ബാങ്കിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം