- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.സുധാകരൻ കാഞ്ഞിരമെന്ന് എം.വി ജയരാജൻ; നന്മ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും വിമർശനം
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കാഞ്ഞിരമാണെന്നും കാഞ്ഞിരത്തിൽ നിന്നും മധുരം പ്രതീക്ഷിക്കാൻ കഴിയാത്തതുപോലെ സുധാകരനിൽ നിന്നും നന്മയുണ്ടാകാൻ പോകുന്നില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ധീരജിന്റെ മരണവുമായി ബന്ധപ്പെട്ടു വിളിച്ചു വരുത്തിയ രക്തസാക്ഷിത്വമാണെന്ന കെ.സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിൽ സർവ്വേ കല്ലുകൾ പിഴുതുമാറ്റുന്നവർ വികസന വിരോധികളാണെന്നും എംവി ജയരാജൻ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കിഴാറ്റൂരിലെ വയൽ കിളികൾ ഇന്ന് സിപിഎം കിളികളായി മാറിയെന്ന കാര്യം എല്ലാവരും ഓർക്കണം. മാടായി പാറയിൽ സമൂഹിക ആഘാത പ0നം നടക്കട്ടെ, കല്ലുകൾ പിഴുതെറിയുന്നത് വികസന വിരോധികളാണ്. കല്ലുകൾ വിരിച്ചയിടത്ത് തന്നെ പദ്ധതി വരണമെന്നില്ലെന്നും എം വിജയരാജൻ പറഞ്ഞു.
വയൽ കിളികൾ ഇന്ന് സിപിഎം.കിളികളായി മാറിയിരിക്കയാണ്. വഞ്ചിതരായ അവർ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് സിപിഎം കിളികളായി മാറിയതെന്നും എം വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന സിപിഎം. പാർട്ടി കോൺഗ്രസിനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി കോൺഗ്രസിന് കണ്ണൂർ നായനാർ അക്കാദമി വേദിയാകുമെന്നും 17ന് വൈകുന്നേരം 4 മണിക്ക് സ്വാഗത സംഘം രൂപീകരണ യോഗം നടത്തുമെന്നും എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുമെന്നും എം.വി ജ യ രാജൻ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്