കോട്ടയം: ഭാര്യയെ കിണറ്റിൽ തള്ളിയിട്ട ശേഷം ഒപ്പം ചാടി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്. പള്ളിക്കത്തോട് ആനിക്കാട് ഇലമ്പള്ളി പെങ്ങാനത്ത് രാജേഷിനെയാണ് (42) ജില്ലാ സെഷൻസ് കോടതി (നാല്) ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിനതടവും അനുഭവിക്കേണ്ടി വരും. രാജേഷ് ഭാര്യ ബിന്ദുവിനെയാണ് (34) കൊലപ്പെടുത്തിയത്.