വിനാശകരമായ കെ-റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കെ-റെയിൽ വിരുദ്ധ വനിതാ വിംഗിന്റ ആഭിമുഖ്യത്തിൽ പിറവം കമ്പാനിയൻ ക്ലബ്ബിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് വനിതകളുടെ കൺവെൻഷൻ നടക്കും.

വനിതാ കൺവീനർ മാരിയ അബു അധ്യക്ഷത വഹിക്കുന്ന കൺവെൻഷൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ ഉദ്ഘാടനം ചെയ്യും. സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ ഫിലിപ്പ് മുഖ്യപ്രസംഗം നടത്തും. സമര സമിതി ജില്ലാ പ്രസിഡന്റ് വിനു കുര്യാക്കോസ് മുഖ്യാതിഥിയായിരിക്കും.

സാമൂഹ്യപ്രവർത്തക വള്ളി രവി , മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറി കെ കെ ശോഭ , വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ അബ്ബാസ്, പിറവം മുൻസിപ്പൽ കൗൺസിലർമാരായ അന്നമ്മ ഡോമി , സിനി ജോയ് എന്നിവരും മഹിളാ മോർച്ച നേതാവ്ഷീജ പരമേശ്വരൻ , സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി എം കെ ഉഷ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം ശോഭ ഏലിയാസ് ,സമര സമിതി ജില്ലാ കൺവീനർ സി കെ ശിവദാസൻ എന്നിവർ പങ്കെടുക്കും.