- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപി നിയമസഭാ തിരഞ്ഞെടുപ്പ്: യോഗി ആദിത്യനാഥ് മത്സരിക്കുക ഗൊരഖ്പുരിൽ; ആദ്യ പട്ടിക പുറത്തിറക്കി ബിജെപി
ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം തട്ടകമായ ഗൊരഖ്പുർ (അർബൻ) മണ്ഡലത്തിൽ മത്സരിക്കും. മാർച്ച് മൂന്നിനാണ് ഇവിടെ വോട്ടെടുപ്പ്. യുപിയിൽ ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി.
ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. 105 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാത്തൂരിൽ നിന്നും നോയിഡയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗും മത്സരിക്കും.
അയോധ്യ, മഥുര തുടങ്ങിയ ക്ഷേത്രനഗരങ്ങളിലാവും യോഗി മത്സരിക്കുകയെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ് യോഗി.
ബേബി റാണി മൗര്യ ആഗ്ര റൂറലിൽ നിന്നും ജനവിധി തേടും. ശ്രീകാന്ത് ശർമ്മ വീണ്ടും മഥുരയിൽ മത്സരിക്കും. ഹസ്തിനപുരിയിൽ നിന്നും ദിനേശ് ഖതിക്, മീററ്റ്- കമൽ ദത്ത് ശർമ്മ, സാർധന-സംഗീത് സോം, മീററ്റ് സൗത്ത്- സോമേന്ദ്ര തോമർ, ഹാപൂർ- വിജയ് പാൽ, ഗദ്- ഹരേന്ദ്ര ചൗധരിയും മത്സരിക്കും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് പട്ടിക പുറത്തുവിട്ടത്.
भारतीय जनता पार्टी की केंद्रीय चुनाव समिति की बैठक में उत्तर प्रदेश विधानसभा चुनाव-2022 के लिए निम्नलिखित प्रत्याशियों के नामों पर अपनी स्वीकृति दी गई है। (2/2) pic.twitter.com/0ZV4gxvNRl
- BJP (@BJP4India) January 15, 2022
ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളായാണ് യുപിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10-നാണ് വോട്ടെണ്ണൽ. ഫെബ്രുവരി 10നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് ആരംഭിക്കുക. പടിഞ്ഞാറൻ മേഖലയിലെ 11 ജില്ലകളിലെ 58 സീറ്റുകളിലേക്കുള്ള 57 സ്ഥാനാർത്ഥികളുടെ വിവരങ്ങളും രണ്ടാം ഘട്ടത്തിൽ 55 സീറ്റുകളിലേക്കുള്ള 38 പേരുടെ വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 14നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂസ് ഡെസ്ക്