- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെ തിരിച്ചറിയുന്ന വീഡിയോ പ്രചരിപ്പിച്ച കേസ്; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ; വീഡിയോ ഷെയർ ചെയ്തവരും പൊലീസ് നിരീക്ഷണത്തിൽ
മലപ്പുറം: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് വട്ടപ്പാടം എന്ന സ്ഥലത്തെ ഏലംകുളയൻ സൽമാൻ എന്ന തൊള്ളപൊളിയൻ സല്ലു വാണ് ,(34 വയസ്സ്) പൊലീസ് പിടിയിലായത്.
വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിച്ച വീഡിയോയുടെ ഉൽഭവം കണ്ടെത്തുന്നതിനായി നിരന്തരമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി പിടിയിലായത്. പോക്സോ നിയമപ്രകാരം അതിജീവിതയുടെ യാതൊരു ഐഡന്റിറ്റിയും വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് യുവാവ് ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്.
പ്രതി റെക്കോഡ് ചെയ്ത് ഷെയർ ചെയ്ത വീഡിയോ നിരവധിയാളുകൾ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്തിട്ടുള്ളതാണ്. ഷെയർ ചെയ്തയാളുകളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ഒ.കെ.വേണു, പൊലീസുകാരായ സുധീർ ഇ.എൻ, റിയാസ് ചീനി, ശ്രീകാന്ത് എസ്,അഭിലാഷ്.കെ, സരിത സത്യൻ എന്നിവരുമുണ്ടായിരുന്നു.പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്