- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്കോ? ജോ ബൈഡനെ വോട്ട് ചെയ്തതിൽ പശ്ചാത്തപിച്ച് പതിനായിരങ്ങൾ: 2024ൽ മത്സരിച്ചാൽ ട്രംപിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ച് ട്രംപ് വിരോധികളായിരുന്ന റിപ്പബ്ലിക്കൻസ്: അമേരിക്കയിൽ ട്രംപിന്റെ പ്രസിഡന്റ് മോഹത്തിന് വീണ്ടും പ്രതീക്ഷ
അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ ഒരു വട്ടം കൂടി എത്തണമെന്ന ഡൊണാൾഡ് ട്രംപിന്റെ മോഹത്തിന് വീണ്ടും പ്രതീക്ഷ പകർന്ന് ജനങ്ങൾ. ട്രംപ് വിരോധികളായ നിരവധി റിപ്പബ്ലിക്ക് പാർട്ടിക്കാരാണ് ഇപ്പോൾ ജോ ബൈഡന് വോട്ട് ചെയ്തതിൽ പശ്ചാത്തപിക്കുന്നത്. ട്രംപ് വീണ്ടും ഭരണത്തിൽ വരണമെന്നാണ് ഇപ്പോൾ ഇവരെല്ലാം ആഗ്രഹിക്കുന്നത്. 2024ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചാൽ വോട്ട് ചെയ്യുമെന്നും 82 ശതമാനം റിപ്പബ്ലിക്കുകളും പറയുന്നു.
റിപ്പബ്ലിക്കുകളുടെ പ്രധാനകേന്ദ്രമായ അരിസോണയിലെ പാരഡൈസ് വാലിയിലെ ജനങ്ങളാണ് ഇപ്പോൾ ട്രംപിനായി വീണ്ടും മുറവിളി കൂട്ടുന്നത്. ഒരിക്കൽ ട്രംപിനെ വെറുത്തിരുന്ന ഇവർ ഇപ്പോൾ വീണ്ടും ട്രംപ് അധികാരത്തിൽ വരണമെന്ന് മോഹിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഡൊണാൾഡ് ട്രംപിനെ വെറുക്കുകയും അതിനാൽ മാത്രം ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടു കുത്തുകയും ചെയ്തവരാണ് ഇപ്പോൾ ട്രംപിനായി മുറവിളി കൂട്ടുന്നത്്.
ട്രംപ് വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നതായി നിരവധി പേർ അഭിപ്രായപ്പെട്ടു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ആരും തങ്ങളുടെ പേര് പുറത്ത് പറയുന്നില്ല. എന്തായാലും ട്രംപിന്റെ അധികാര മോഹത്തിന് വീണ്ടും പ്രതീക്ഷ നൽകുന്നതാണ് പുതിയ വെളിപ്പെടുത്തൽ.