കാസർകോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അദ്ധ്യാപകനെതിരേ കേസ്. പെൺകുട്ടിയുടെ പരാതിയിൽ കാസർകോട് വനിതാ പൊലീസ് ആണ് മദ്രസാ അദ്ധ്യാപകനെതിരെ കേസെടുത്തത്. വിദ്യർഥിനി അഞ്ചാം ക്ലാസിൽ മദ്രസയിൽ പഠിക്കുമ്പോഴാണ് പീഡനത്തിനിരയായത്.

മദ്രസ അദ്ധ്യാപകൻ അഷ്റഫിനെതിരേയാണ് കേസെടുത്തത്. ഇതേ വിദ്യാർത്ഥിനിയെ മൂന്ന് യുവാക്കൾ പീഡിപ്പിച്ചെന്ന പരാതിയിൽ കേസ് നിലവിലുണ്ട്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുമുണ്ട്.