മുതിർന്നവർക്ക് കോവിഡ് -19 വാക്‌സിനേഷൻ നിർബന്ധമാക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഓസ്ട്രിയ മാറാനൊരുങ്ങുകയാണ്. ഫെബ്രുവരിയോടെ മുതിർന്നവർക്ക് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാനൊരുങ്ങുകയാണ് രാജ്യം. വാക്‌സിനേഷൻ നടക്കാത്തവർക്ക് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം.

മാർച്ച് മാസത്തോടെ വാക്‌സിനേഷൻ നടത്തിയില്ലെങ്കിൽ 600-3,600 യൂറോ ($ 684- $ 4,100) വരെയുള്ള പിഴ ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് നീക്കം.14 വയസ്സിന് മുകളിലുള്ള എല്ലാ ആളുകളെയും ഉൾപ്പെടുത്താൻ സജ്ജീകരിച്ച ബിൽ വ്യാഴാഴ്ച പാർലമെന്റ് നിയമമാക്കും, എന്നാൽ ഇപ്പോൾ ഇത് മുതിർന്നവർക്ക് മാത്രം ആകും ബാധകമാകുക.ഗർഭിണികൾക്കും മെഡിക്കൽ ഇളവുകൾ ഉണ്ടെന്ന് കാണിക്കുന്നവർക്കും ഇളവുകൾ നൽകും.

പാരിസിൽ തിരക്കേറിയ ഔട്ട്‌ഡോർ ഏരിയകളിൽ മാസ്‌ക് നിർബന്ധമാക്കി

കോവിഡ് വൈറസ് വ്യാപനം ശക്തമായതോടെ പാരീസിലെ പ്രാദേശിക അധികാരികൾ തിരക്കേറിയ ഔട്ട്‌ഡോർ ഏരിയകളിൽ മാസ്‌ക് നിർബന്ധമാക്കി ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.തെരുവുകൾ ഉൾപ്പെടെ എല്ലാ പൊതു വെളിയിടങ്ങളിലും എല്ലായ്‌പ്പോഴും മാസ്‌ക് ധരിച്ചിരിക്കണംം.ഈ നിയമം ഡിസംബർ 31 മുതൽ നിലവിലുണ്ടായിരുന്നു, പാരീസിന്റെ പല പ്രാന്തപ്രദേശങ്ങളിലും അധികാരികൾ ഇത് കർശനമായി നടപ്പിലാക്കിയിരുന്നു.എന്നാൽ കഴിഞ്ഞാഴ്‌ച്ച കോടതി ഇടപ്പെട്ട് ഇത് സസ്‌പെൻഡ് ചെയ്തിരുന്നു.

എന്നാൽ തിങ്കളാഴ്‌ച്ച പാരീസ് പൊലീസ് മേധാവി ദിദിയർ ലാലെമെന്റ് ഒരു പുതിയ ഓർഡറുകൾ പ്രസിദ്ധീകരിച്ചു, ഇതിന് ചിലതരം ഔട്ട്‌ഡോർ ഏരിയകളിൽ മാസ്‌ക് ആവശ്യമാണ്. അതായത് പ്രകടനങ്ങളിലും, മാർച്ചുകളിലും, മീറ്റിംഗുകളിലും അല്ലെങ്കിൽ 10-ലധികം ആളുകളുടെ സംഘടിത പ്രവർത്തനങ്ങളിലും മാസ്‌ക് ധരിച്ചിരിക്കണം. അതേപോലെ
ബസ് സ്റ്റോപ്പുകളിലും ക്യൂവുകളിലും പോലെയുള്ള പൊതുഗതാഗതത്തിനുള്ള കാത്തിരിപ്പ് സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാണ്.

ഡെന്മാർക്കിൽ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ

നിലവിൽ ഡെന്മാർക്കിൽ പ്രാബല്യത്തിലുള്ള കോവിഡ് -19 നിയന്ത്രണങ്ങളിൽ നിരവധി മാറ്റങ്ങൾ ജനുവരി 16 മുതൽ പ്രാബല്യത്തിൽ വന്നു.കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് പാർലമെന്റ് പിന്തുണച്ചതിനെത്തുടർന്ന്, പ്രത്യേകിച്ച് സാംസ്‌കാരിക മേഖലയെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ജനുവരി 16 ന് ലഘൂകരിക്കപ്പെട്ടു.
മദ്യവിൽപ്പനയുടെ പരിധിയും ബാറുകളും റെസ്റ്റോറന്റുകളും തുറക്കുന്ന സമയവും ഇവയിൽ ശ്രദ്ധേയമാണ്.ഇൻകമിങ് യാത്രക്കാർക്കുള്ള കോവിഡ്-19 ടെസ്റ്റിങ് നിയമങ്ങൾ പോലെ കൊറോണപാസ്, മാസ്‌ക ആവശ്യകതകൾ എന്നിവയും നിലവിലുണ്ട്.

ഇൻഡോർ കൾച്ചറിലും സ്പോർട്സ് വേദികളിലും 1,500 വരെ കാണികളെ അല്ലെങ്കിൽ അതിഥികളെ ഇപ്പോൾ അനുവദിച്ചിരിക്കുന്നു.സിനിമാശാലകൾ, തിയേറ്ററുകൾ, മ്യൂസിയങ്ങൾ, കച്ചേരി വേദികൾ, സ്പോർട്സ് ഹാളുകൾ എന്നിവ ഞായറാഴ്ച വീണ്ടും തുറന്നു. ഇവന്റുകൾക്കായി 1,500 വരെ ഹാജരാകാൻ അനുവദിക്കും. ജനക്കൂട്ടത്തെ 500 ബ്ലോക്കുകളായി വേർതിരിച്ചാണ് കയറ്റുക.ആരാധനാലയങ്ങളിലെ ശേഷി വ്യവസ്ഥയും റദ്ദാക്കി.

ബാറുകളും റെസ്റ്റോറന്റുകളും രാത്രി 10 മണിക്കകം സേവനം അവസാനിപ്പിക്കുകയും 11 മണിക്ക് അടയ്ക്കുകയും വേണം, അതേസമയം മദ്യം വിൽക്കുന്നത് രാത്രി 10 മുതൽ പുലർച്ചെ 5 വരെ നിരോധിച്ചിരിക്കുന്നു. നിശാക്ലബ്ബുകൾ അടച്ചിരിക്കുന്നു.ഡിസംബർ 19 മുതൽ നിലവിലുള്ള ഈ നിയന്ത്രണങ്ങൾ ജനുവരി 31ന് അവസാനിക്കും