ബംഗളൂരു: കേരളത്തിനൊപ്പം അയൽ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കർണാടകയിലും തമിഴ്‌നാട്ടിലും പ്രതിദിന കോവിഡ് നിരക്ക് ഉയരുകയാണ്. കർണാടകയിൽ പ്രതിദിന രോഗികൾ 41,000 കടന്നു. ഇന്ന് 41,457 പേർക്കാണ് വൈറസ് ബാധ. 20 പേർ മരിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ പറഞ്ഞു.

കുടുതൽ രോഗികൾ ബംഗളുരുവിലാണ്. 25,595 പേർക്കാണ് കോവിഡ്. സംസ്ഥാനത്തെ ടിപി ആർ നിരക്ക് 22.30 ആണ്. രണ്ട് ദിവസത്തിനുള്ളിൽ 15,000ത്തിലധികം പേരാണ് രോഗബാധിതർ.

തമിഴ്‌നാട്ടിൽ ഇന്ന് 23,888 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 29 പേർ മരിച്ചു. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,61,171 ആയി. ചെന്നൈയിലാണ് കൂടുതൽ പേർക്ക് രോഗം.