റിയാദ്: സൗദി അറേബ്യയിൽ പുതുതായി 5873 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടയിൽ നിലവിലെ രോഗബാധിതരിൽ 4,535 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 626,808 ഉം രോഗമുക്തരുടെ എണ്ണം 573,831 ഉം ആണ്. ആകെ മരണസംഖ്യ 8,910 ആയി. ചികിത്സയിലുള്ള 44,067 രോഗികളിൽ 454 പേരുടെ നില ഗുരുതരമാണ്.

ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 91.54 ശതമാനവും മരണനിരക്ക് 1.42 ശതമാനവുമായി തുടരുന്നു.