കണ്ണൂർ: എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തേക്കാൾ ക്രൂരമാണ് കെ. സുധാകരന്റെ പ്രസ്താവനയെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ഒരു രാഷ്ട്രീയ പാർട്ടിയും ഒരു കൊലപാതകിയെ ഇതുവരെ ഇത്ര പരസ്യമായി ന്യായീകരിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു. കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ വസതി സന്ദർശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകന്റെ മരണം ഏൽപ്പിച്ച ദുഃഖത്തിൽ നിന്ന് മോചിതരായി വരുന്ന ധീരജിന്റെ മാതാപിതാക്കൾക്ക് രണ്ടാമതുണ്ടാക്കിയ ആഘാതമാണ് കെ.സുധാകരന്റെ പ്രസ്താവനയെന്നും പി.സി ചാക്കോ പറഞ്ഞു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ജി രവീന്ദ്രൻ, എംപി മുരളി, സംസ്ഥാന നിർവാഹക സമിതി അംഗം വി.വി കുഞ്ഞികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അനിൽ പുതിയവീട്ടിൽ, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് മീത്തൽ കരുണാകരൻ , എൻ.വൈ.സി സംസ്ഥാന നിർവാഹക അംഗം പി.സി സനൂപ് എന്നിവരും കൂടെയുണ്ടായിരുന്നു.