- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണിയായ യുവതിയും ഭർത്താവും വീട്ടിൽ മരിച്ച നിലയിൽ; ആത്മഹത്യ ചെയ്തത് അഞ്ച് മാസം മുമ്പ് പ്രണയ വിവാഹിതരായ ദമ്പതികൾ: ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത് പൊലീസ്
വൈക്കം: ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണു ആത്മഹത്യ ചെയ്തത്.
ശ്യാമിന്റെ വീട്ടിലെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. പെയ്ന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും അഞ്ച് മാസം മുൻപാണ് വിവാഹിതരായത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇവർ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തിൽ ആർക്കും പങ്കില്ലെന്ന ഒരു കത്ത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ശ്യാമിന്റെ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിൽ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിന് ശരത്ത് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മറുനാടന് മലയാളി ബ്യൂറോ