- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ: ഭൂ സർവ്വേ നടത്തരുത്; കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി
കോവിഡ് വ്യാപനം മൂലം ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാനാവാത്ത സാഹചര്യത്തിൽ കെ റെയിൽ പദ്ധതിക്ക് വേണ്ടി സർക്കാർ പൊലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് ഭൂസർവേ നടത്തുന്നത് ജനദ്രോഹമാണെന്ന് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി എറണാകുളം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പദ്ധതിക്കു വേണ്ടിയുള്ള ഡിപിആർ -ൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനെതിരെ കൂടുതൽ ശക്തമായ പൊതുജനവികാരം ഉയർന്ന പശ്ചാത്തലത്തിലാണ് ധനകാര്യവകുപ്പ് മന്ത്രിക്കും കെ റെയിൽ അഥോറിറ്റിക്കും ഡിപിആറിൽ മാറ്റം വരുത്താമെന്ന് പറയേണ്ടി വന്നത്.
കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കാൻ കഴിയുന്നതാണോ എന്ന വിഷയത്തിൽ ഇനിയും കൃത്യമായ പഠനം നടത്തേണ്ടിയിരിക്കുന്നു. ഡിപിആറിലെ മാറ്റം അല്ല വേണ്ടത് പദ്ധതി തന്നെ സർക്കാർ ഉപേക്ഷിച്ച് ജനങ്ങളോട് നീതി പുലർത്തണമെന്ന് സമിതി ജില്ലാ ചെയർമാൻ വിനു കുര്യാക്കോസ്, കൺവീനർ സി.കെ.ശിവദാസൻ എന്നിവർ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു.