- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റായ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് ട്രെയിനിൽ കടത്താൻ ശ്രമിച്ചത് മൂന്നര കിലോ സ്വർണ ബിസ്കറ്റുകൾ
റായ്പൂർ: ട്രെയിൻ വഴി കടത്താൻ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ വിദേശ സ്വർണം പിടികൂടി ഡിആർഐ. ഇൻഡോർ സോണൽ യൂണിറ്റിന്റെ ഡിആർഐ സംഘവും റെയിൽവേ പൊലീസും ചേർന്ന് റായ്പൂരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
പ്രതിയുടെ പക്കൽ നിന്നും 3.33 കിലോ ഗ്രാം സ്വർണം കണ്ടെടുത്തു. ഇതിന് വിപണിയിൽ 1.65 കോടി രൂപ വിലമതിക്കുമെന്ന് ഡിആർഐ അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വർണം പിടികൂടിയത്.
കൊൽക്കത്തയിൽ നിന്ന് നാഗ്പൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു പ്രതി. ഇയാൾ തുണി ബെൽറ്റായിരുന്നു ധരിച്ചിരുന്നത്. ഇതിനുള്ളിലായിരുന്നു സ്വർണം. എല്ലാം ബിസ്‌കറ്റ് രൂപത്തിലുള്ളവയായിരുന്നു. സംഭവത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ കേസിൽ ഉൾപ്പെടുന്നതായി കരുതുന്ന അഞ്ച് പേരുടെ വിവരങ്ങൾ പ്രതി കൈമാറിയിട്ടുണ്ട്.
Next Story




