- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ടു; വാരാന്ത്യ കർഫ്യൂ എടുത്തു കളയണമെന്ന് സർക്കാർ; നിർദ്ദേശം തള്ളി ലഫ്. ഗവർണർ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വാരാന്ത്യ കർഫ്യൂവും കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളയാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം തള്ളി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. കോവിഡ് കേസുകൾ കുറയുകയും ഡൽഹിയിലെ സ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്നതുവരെ ഡൽഹിയിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി ഓഫീസ് തുറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
'ജനുവരി 12ന് ഡൽഹിയിലെ കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു, 30 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. എന്നാൽ ഇപ്പോൾ ദിനംപ്രതി കേസുകളുടെ എണ്ണം കുറയുകയാണ്. നിയന്ത്രണങ്ങൾ കാരണം ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായി നേരിടുകയാണ്. ഇക്കാര്യം കണക്കിലെടുത്ത് വാരാന്ത്യ കർഫ്യൂ, ഒറ്റ - ഇരട്ട സമ്പ്രദായം എടുത്ത് കളയാൻ സർക്കാർ തീരുമാനിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാരെ അനുവദിക്കും.' ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ആവശ്യം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചുവെന്നും അന്തിമ തീരുമാനത്തിനായി നിർദ്ദേശം ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് സമർപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ നിർദ്ദേശം ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ തള്ളുകയായിരുന്നു.




