കണ്ണൂർ: വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണുർ കോർപറേഷനിലെ പടന്നപ്പാലത്തെ എം.സന്തോഷ് കുമാറി(40) ന്റെ മൃതദേഹമാണ് 21 ന് ഉച്ചയോടെ പാപ്പിനിശേരി പാലത്തിന് സമീപം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച യോഗശാലയിൽ നിന്നും ഓട്ടോ പിടിച്ചെത്തി വളപട്ടണം പാലത്തിന് സമീപം സന്തോഷ് ഇറങ്ങുകയും പിന്നീട് ചെരുപ്പ് ഊരി പുഴയിലേക്ക് ചാടുകയുമായിരുന്നു.

ദൃക്‌സാക്ഷികൾ ഉടൻ വളപട്ടണം പൊലീസിനേയും അഗ്‌നിരക്ഷാ സേനയേയും അറിയിച്ചെങ്കിലും രണ്ട് ദിവസം തെരഞ്ഞിട്ടും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്‌ച്ച രാവിലെയോടെ പാപ്പിനിശേരി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം്. സന്തോഷ് എഴുതിവെച്ച ഒരു കത്തും പൊലീസ് കണ്ടെത്തിയിട്ടുണ്ട്