- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിജിൽ മാക്കുറ്റിക്കും നാല് യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ജാമ്യം; പുറത്തിറങ്ങിയവർക്ക് പ്രവർത്തകരുടെ സ്വീകരണം

കണ്ണൂർ: കെ റെയിൽ വിശദീകരണം നടക്കുന്നതിനിടയിൽ പ്രതിഷേധവുമായെത്തിയതിന് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകി. ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽമാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ, പ്രിനിൽ മതുക്കോത്ത്,യഹിയ പള്ളിപ്പറമ്പ് എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.
ജാമ്യം ലഭിച്ച നേതാക്കൾ വെള്ളിയാഴ്‌ച്ച വൈകീട്ട് ജാമ്യത്തിലിറങ്ങി. ജാമ്യത്തിലിറങ്ങിയ നേതാക്കളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ഇന്ന് കണ്ണൂരിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ,സബ്ബ് ജയിലിൽ കഴിയുന്ന നേതാക്കളെ സന്ദർശിച്ചു. ഷാഫിപറമ്പിലിനൊപ്പം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ രാഹുൽ, കമൽജിത്ത് , സന്ദീപ് പാണപ്പുഴ എന്നിവരുമുണ്ടായിരുന്നു.


