മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ അക്ഷര സ്‌നേഹം എന്ന പേരിൽ കോവിഡ് 19 ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ച ശേഷം കഴിഞ്ഞ ഒരു വർഷമായി നിരവധി സാമൂഹികക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഹെൽപ്പ് ഡെസ്‌ക്ക് വഴി നടത്തി വരുന്നത്പോരുവഴി പഞ്ചായത്തിലെ 14,17 വാർഡുകൾ, ശൂരനാട് വടക്ക് ഗ്രമപഞ്ചായത്തിലെ 11-ാം ' വാർഡ്, ശൂരനാട് തെക്ക് പഞ്ചായത്തിലെ-5-ാംവാർഡുകളിലെ കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റനിൽ ഉള്ളവർക്കും അക്ഷര സ്‌നേഹത്തിന്റെ നിരവധി സേവനങ്ങൾ ആണ് ഈ കാലയളവിൽ നല്കിയത്അക്ഷര സ്‌നേഹം ഹെൽപ്പ് ഡെസ്‌കിൽ ഡോക്ടറുടെ സേവനം വീട്ടിലെ വളർത്ത് മൃഗങ്ങൾക്ക് മൃഗഡോക്ടറുടെ സേവനം,പൊലീസ് സേവനം,ഹെൽത്ത് ഇൻസ്‌പെക്ടറുടെ സേവനം,ആരോഗ്യ പ്രവർത്തകരുടെ സേവനം ആശ വർക്കർമാരുടെ സേവനം ,വാഹന സൗകര്യം,,ആവശ്യ സാധനങ്ങൾ എത്തിക്കാൻ ടീം,അത്യാവശ്യ മരുന്ന് എത്തിക്കാൻ ടീംപൾസ് ഒക്‌സിമീറ്റർ ലഭ്യമാക്കൽഅക്ഷര സേന വാളന്റിയർമാരുടെ സേവനം ഉൾപ്പെടെ ലഭ്യമാക്കി 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നത്.

ഇന്ന് കോവിഡ് പോസിറ്റീവായ ഒരു കുടുംബം അക്ഷര സ്‌നേഹം ഹെൽപ്പ് ഡെസ്‌ക്കിലേക്ക് വിളിക്കുകയും അവർക്ക് ആവശ്യമുള്ള പൾസ് ഓക്‌സിമീറ്റർ, വെബ്രസൈർ എന്നിവ
അക്ഷര സേനകൺവീനർ ഇർഷാദ് കണ്ണൻ, അക്ഷര സേനാംഗം അനസ് സലീം ചരുവിൽഎന്നിവരുടെ നേതൃത്വത്തിൽഎത്തിച്ച് നല്കി.ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനങ്ങൾക്ക് എം.സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ഹുസൈൻ, ലത്തീഫ് പെരുംകുളം,റ്റി എസ് നൗഷാദ്, മധു സി ശൂരനാട്, സബീന ബൈജു തുടങ്ങിയവർ നേതൃത്വം നല്കി വരുന്നു.