ബംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവെ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ദേവെ ഗൗഡയ്ക്ക് എത്രയും പെട്ടെന്നു സുഖമാവട്ടെയെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്തു.

ദേവെ ഗൗഡയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കുന്നില്ല. മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.