ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷ സേന. ഷോപ്പിയാനിലെ കിൽബാലിലാണ് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലുണ്ടായ പ്രദേശം സുരക്ഷ സേന വളഞ്ഞു. കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു.

അതേസമയം, ഇന്ന് രാവിലെ പുൽവാമയിൽ നിന്നും ആയുധങ്ങളുമായി ജെയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഇയാൾ പിടിയിലായത്.