- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു-കശ്മീരിൽ സുരക്ഷാസേന ഒരുഭീകരനെ വധിച്ചു; ഏറ്റുമുട്ടൽ ഷോപ്പിയാനിലെ കിൽബാലിൽ തിരച്ചിലിനിടെ
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ കിൽബാൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈനികർ നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
മേഖലയിൽ ഒരു ഭീകരൻ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇവിടെ തെരച്ചിൽ തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story