തലശേരി: മമ്പറം പാലത്തിന് സമീപം മക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം പിണറായി ചേരിക്കലിൽ നിന്നും കണ്ടെത്തി. മമ്പറം-അഞ്ചരക്കണ്ടി റോഡരികിലെ ഷെഡിൽ താമസിക്കുന്ന മാങ്ങാട്ടിടം കണ്ടംകുന്ന് സ്വദേശി രാമകൃഷ്ണനാ(55)ണ് മരിച്ചത്.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ശനിയാഴ്‌ച്ച വൈകുന്നേരമാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് രാമകൃഷ്ണൻ പുഴയ്ക്കു കുറുകെ നീന്തുമ്പോൾ ചുഴിയിൽപ്പെട്ടത്. മൃതദേഹം പോസ്റ്റു മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.