- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സ്‌കൂൾ വിദ്യാർത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; ഈരാറ്റുപേട്ട സ്വദേശിയായ പെൺകുട്ടിയെ പീഡിപിച്ചത് പാലക്കാട്ടു നിന്നെത്തിയ യുവാവ്: 35കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഈരാറ്റുപേട്ട: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 35കാരൻ അറസ്റ്റിൽ. സ്‌കൂൾ പരിസരത്ത് നിന്നും പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി ലോഡ്ജിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസാണ് (35) അറസ്റ്റിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ച് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പാലക്കാട്ടു നിന്നും ഈരാറ്റുപേട്ടയിൽ എത്തുകയായിരുന്നു.
വിദ്യാർത്ഥിനി സ്‌കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. പെൺകുട്ടിയെ ഈരാറ്റുപേട്ടയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തു. പാലക്കാട്ടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ റിയാസ് ലോഡ്ജിൽ മുറി എടുത്തശേഷം സ്‌കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ ലോഡ്ജിലെത്തിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം സ്‌കൂളിനു സമീപം ഇറക്കിവിട്ടു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇല്ലാതിരുന്ന കേസിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈരാറ്റുപേട്ട പൊലീസ് രണ്ടു ദിവസത്തിനുള്ളിൽ പ്രതിയെ കണ്ണൂരിൽനിന്നും പിടികൂടിയത്.
പാലാ ഡിവൈ.എസ്‌പി. ഷാജു ജോസിന്റെ മേൽനോട്ടത്തിൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്‌ഐ. തോമസ് സേവ്യർ, ഏലിയാമ്മ ആന്റണി, കെ.ആർ. ജിനു, ശരത് കൃഷ്ണദേവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.