പാലക്കാട് : ' വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടിൽ എറണാകുളത്ത് മെയ് 21,22 തീയതികളിൽ സോളിഡാരിറ്റി കേരള സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി സുഹൈബ് ഉദ്ഘാടനം ചെയ്തുജില്ലാ പ്രസിഡന്റ് ടി പി സ്വാലിഹ് അധ്യക്ഷത വഹിച്ചുജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം നൗഷാദ് മുഹിയുദ്ധീൻ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സഫീർ ആലത്തൂർ, സമ്മേളന കൺവീണർ നൗഷാദ് ആലവി, ജാബിർ വടക്കഞ്ചേരി എന്നിവർ സംസാരിച്ചു

ജില്ലാ സെക്രട്ടറിയേറ്റ് അംഗംളായ ലുഖ്മാൻ എടത്തനാട്ടുകര, നൂറുൽ ഹസൻ, സാദിഖ് വി എം, നൗഷാദ് ഇബ്രാഹിം, റിയാസ് മേലേടത്ത്, ഫാസിൽ ആലത്തൂർ, ഷക്കീർ പുതുപ്പള്ളിത്തെരുവ്, ഖുബൈബ് മേപ്പറമ്പ്, മൻസൂർ നാലുവീട്ടിൽ എന്നിവർ നേതൃത്വം നൽകി