- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധികളിൽ ബലം പകരുന്നത് ദൈവവചനം : ബിഷപ്പ് ഡോ. തോമസ് എബ്രഹാം
തിരുവല്ല : ജീവിത പ്രതിസന്ധികൾ വർദ്ധിക്കുമ്പോൾ തളരാതെ മുന്നോട്ട്ജീവിപ്പാൻ ബലം നൽകുന്നത് മാറ്റമില്ലാത്ത ദൈവവചനം ആണ്. ഈ വചനമാണ്ആശ്രയിപ്പാൻ കഴിയുന്ന ദൈവത്തിലുള്ള പ്രത്യാശ വർദ്ധിപ്പിക്കുന്നതെന്ന് സെന്റ്തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ്ഡോ.തോമസ് എബ്രഹാം. സഭയുടെ 61-ാമത് ജനറൽ കൺവൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം കോവിഡ് കാലഘട്ടത്തിലും പ്രതീക്ഷയുംപ്രത്യാശയും പകർന്നു തരുന്നത് ദൈവവചനമാണ്. ആയുസിന് ബലമില്ലാത്ത ഈകാലഘട്ടത്തിൽ അതിജീവനത്തിനായി നാം ഓടിചെല്ലേണ്ടത്ദൈവസന്നിധിയിലേക്കാണെന്നും, ആത്മീയ കൂട്ടായ്മകൾ മനുഷ്യനെരൂപാന്തരപ്പെടുത്തുന്നതിലും, ആശ്വാസം പകരുന്നതിലും വലിയ പങ്ക്വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
ബിഷപ്പ് ഡോ.എബ്രഹാം ചാക്കോ മുഖ്യപ്രഭാഷണം നടത്തി.സഭയുടെ സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. പി. ടി മാത്യുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ബിഷപ്പ് ഡോ. സി. വി. മാത്യു, സഭാ സെക്രട്ടറിറവ.എബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ.സജി മാത്യു, അൽമായ ട്രസ്റ്റി ഡെന്നിഎൻ മത്തായി, ഡിപ്പാർട്ട്‌മെന്റ് ഓഫ് മ്യൂസിക് ഡയറക്ടർറവ.ജോഷി.എം.ജേക്കബ്, അസിസ്റ്റന്റ് ഡയറക്ടർ റവ.സിബി.പി.ജെ എന്നിവർപ്രസംഗിച്ചു .സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്‌മെന്റ് ഓഫ് മ്യൂസിക്തയ്യാറാക്കിയ കൺവൻഷൻ ഗാന പുസ്തകത്തിന്റെയും, പെൻഡ്രൈവിന്റെയുംപ്രകാശനം ബിഷപ്പ് ഡോ.തോമസ് എബ്രഹാം നിർവഹിച്ചു.
ഇവാൻജലിക്കൽ സഭാ ആസ്ഥാനത്ത് നടത്തപ്പെടുന്ന കൺവൻഷൻ 30-ന്
സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ പൊതുയോഗം
ഉണ്ടായിരിക്കും. കൺവൻഷൻ യോഗങ്ങൾ സഭയുടെ ഓൺലൈൻ ചാനൽ ആയ
സ്റ്റെസി മീഡിയ (STECI MEDIA) തത്സമയം സംപ്രേഷണം ചെയ്യുന്നതുമാണ്.