- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അഞ്ചുലക്ഷം ഡോളറിന് കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റിൽ
ക്രോകറ്റ് (ടെക്സസ്): 5,00,000 ഡോളർ വില പറഞ്ഞ് മാതാവിൽ നിന്ന് കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റിൽ. ടെക്സസിലെ ക്രോകറ്റ് വാൾമാർട്ടിലായിരുന്നു സംഭവം.
വാൾമാർട്ടിലെ ചെക്ക് ഔട്ട് ലൈനിൽ രണ്ടു കുട്ടികളുമായി നിന്നിരുന്ന മാതാവിനോട് ഒരു കുട്ടിയെ തനിക്ക് വേണമെന്നും, 250,000 ഡോളർ നൽകാമെന്നും മധ്യവയസ്‌കയായ റെബേക്ക ടൈലർ പറഞ്ഞു. എന്നാൽ മാതാവ് കുഞ്ഞിനെ വിൽക്കാൻ വിസമ്മതിച്ചു. ഇതിൽ അരിശംപൂണ റബേക്ക ഞാൻ നിങ്ങളുടെ ചെറിയ കുട്ടിയെ ആണ് ആവശ്യപ്പെടുന്നതെന്ന് ശബ്ദമുയർത്തി ഭീഷിണിയുടെ സ്വരത്തിൽ വീണ്ടും ആവർത്തിച്ചു. മാത്രമല്ല 500,000 ഡോളർ വാഗ്ദാനം ചെയ്യുകയും ചെയ്തു
ബിൽ അടച്ച ശേഷം മാതാവ് രണ്ട് കുട്ടികളെയുംകൊണ്ട് വാൾമാർട്ട് സ്റ്റോറിൽ നിന്നും തന്ത്രപൂർവ്വം പുറത്തുകടന്ന് അധികൃതരെ വിവരം അറിയിച്ചു. റെബേക്ക തന്നെ ഭീഷണിപ്പെടുത്തിയെന്നും, കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പൊലീസിൽ പരാതി നൽകി .തുടർന്ന് പൊലീസ് റബേക്കയെ അറസ്റ്റ് ചെയ്തു.
ടെക്സസ് നിയമം അനുസരിച്ച് മറ്റൊരാളിൽ നിന്ന് നിർബന്ധപൂർവ്വം കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ചതിന് ഇവരുടെ പേരിൽ തേർഡ് ഡിഗ്രി കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഇന്നലെ (ജനുവരി 20) ടെയ്ലറിനെ 50,000 ഡോളർ ജാമ്യത്തിൽ വിട്ടു. നിലവിലുള്ള സംസ്ഥാന നിയമമനുസരിച്ചു രണ്ടു വർഷം മുതൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.