- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഇന്ന് 26,514 പേർക്ക് കോവിഡ്; കൂടുതൽ രോഗികൾ എറണാകുളത്ത്; 13 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 881; രോഗമുക്തി നേടിയവർ 30,710; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 55,557 സാമ്പിളുകൾ
തിരുവനന്തപുരം: കേരളത്തിൽ 26,514 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂർ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂർ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസർഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,21,138 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,038 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 881 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 2,60,271 കോവിഡ് കേസുകളിൽ, 3.8 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 158 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,987 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,710 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 12,131, കൊല്ലം 1042, പത്തനംതിട്ട 1124, ആലപ്പുഴ 753, കോട്ടയം 1365, ഇടുക്കി 594, എറണാകുളം 6050, തൃശൂർ 1802, പാലക്കാട് 869, മലപ്പുറം 972, കോഴിക്കോട് 2038, വയനാട് 317, കണ്ണൂർ 1100, കാസർഗോഡ് 553 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,60,271 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,56,642 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
മറുനാടന് മലയാളി ബ്യൂറോ