- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊവിഡിന്റെ പേരിൽ പ്രവാസികളോട് സർക്കാർ കാണിക്കുന്നതുകൊടുംക്രൂരത; വിമർശനവുമായി ടി.പത്മനാഭൻ

കണ്ണൂർ: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ താങ്ങി നിർത്തുന്നത് പ്രവാസികളുടെ വിയർപ്പ് കൊണ്ടാണെന്നും കൊവിഡിന്റെ പേരിൽ അവരോട് കൊടും ക്രൂരത കാണിക്കുന്ന സർക്കാർ ഈ കാര്യം ആലോചിക്കണമെന്നും കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു. വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്റ്റ് എക്സ്പാട്രിയേറ്റ്സ്(വെയ്ക്ക്)നേതൃത്വത്തിൽ പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീതി നിഷേധത്തിനെതിരെ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വിദ്യാസമ്പന്നരും ഉയർന്ന ജോലിയുള്ളവരുമാണെങ്കിൽ ഗൾഫിലെ സ്ഥിതി അതല്ല. അമേരിക്കയിലൊക്കെ ജോലി ചെയ്യുന്നവരിൽ സാധാരണയായി പിറന്ന നാടിനോട് അത്രയധികം ഇഷ്ടം കാണാറില്ല. എന്നാൽ ഗൾഫിൽ ജോലി ചെയ്യുന്നവരൊക്കെ സാധാരണക്കാരാണ്. ഞാൻ അവർ താമസിക്കുന്ന ലേബർ ക്യാംപുകളിലൊക്കെ പല തവണ പോയതാണ്. കൊടും ചൂടിനെയും തണുപ്പിനെയുമൊക്കെ അതിജീവിച്ചാണ് അവരവിടെ കഴിയുന്നതെന്നു നാം ഓർക്കണം. അവരുടെ വിയർപ്പുകൊണ്ടാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ബാലൻസ്ഷീറ്റുണ്ടാകുന്നത്. എന്നിട്ടും അവരോടൊണ് വിമാനത്താവളത്തിൽ വെച്ചും പുറത്തും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിച്ചു അമിതലാഭമുണ്ടാക്കുന്നത്.
ഞായറാഴ്‌ച്ച മാത്രം ലോക്ഡൗൺ പ്രഖ്യാപിച്ച ഉദ്യോഗസ്ഥരുടെ നടപടി വങ്കത്തമാണെന്നും മറ്റുദിവസങ്ങളിൽ കൊറോണ വീട്ടിൽ മൂടിപ്പുതച്ചുറക്കമാണോയെന്നും ടി.പത്മനാഭൻ പരിഹസിച്ചു. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് മാത്രം ക്വാറന്റയിൻ ഏർപ്പെടുത്തിയത് പിൻവലിക്കുക, നാട്ടിൽ നിന്ന് തിരിച്ച് പോവുന്നവരിൽ നിന്ന് ആർ ടി പി സി ആറിന്റെ പേരിൽ അമിത നിരക്ക് ഈടാക്കുന്നത് നിർത്തലാക്കുക, പ്രവാസി പെൻഷൻ പ്രായപരിധിയില്ലാതെ അടിയന്തപിൻര പ്രാധാധ്യത്തോടെ നടപ്പിൽ വരുത്തുക, കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രാവാസി കുടുംബങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വെയ്ക് മുൻ പ്രസിഡന്റ് അബ്ദുൽ ഖാദർ പനക്കാട് അധ്യക്ഷത വഹിച്ചു.
ജോയന്റ് സക്രട്ടറി പി പി പ്രകാശൻ സ്വാഗതം പറഞ്ഞു. സഹീർ പാലക്കോടൻ, കെ പി ശശിധരൻ,ടി ഹംസ, സിജയചന്ദ്രൻ, എൻ ആർ മായൻ തുടങ്ങിയവർ പ്രസംഗിച്ചു.


