- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ ചിമ്മിനിക്കാട്ടിൽ ആനക്കുട്ടി അവശനിലയിൽ; ചികിത്സ നൽകി വനം വകുപ്പ് വെറ്റിനറി സർജൻ
തൃശൂർ: തൃശൂർ ചിമ്മിനി കാട്ടിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. ദിവസങ്ങൾ മാത്രം പ്രായമുള്ള ആനക്കുട്ടി കാനയിൽ വീണ നിലയിലായിരുന്നു. നാട്ടുകാരാണ് ഇതിനെ രക്ഷിച്ചത്. വെള്ളിക്കുളങ്ങര വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. അവശനിലയിലായ ആനക്കുട്ടിക്ക് ഫോറസ്റ്റ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ചികിത്സ നൽകി.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഏറെസമയം ആനക്കൂട്ടം കുട്ടിയാനയെ കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ 12 ഓളം വരുന്ന കാട്ടാനകൾ ഇതിനെ ഉപേക്ഷിച്ചു കാടുകയറുകയായിരുന്നെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. പുലർച്ചെ പ്രദേശവാസികൾ ആനക്കൂട്ടത്തിന്റെ ബഹളം കേട്ടിരുന്നു.
നാട്ടുകാർ പ്രദേശത്തെത്തി കരച്ചിൽ കേട്ടു തിരച്ചിൽ നടത്തിയപ്പോഴാണു കാനയിൽ വീണനിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. പ്രദേശവാസികൾ ചേർന്ന് ഇതിനെ കരയ്ക്കു കയറ്റി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണു വനംവകുപ്പ് വാച്ചർമാരും വനപാലകരും സ്ഥലത്തെത്തിയത്. ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ ആനക്കുട്ടിയെ കാട്ടിലേക്ക് വിടാമെന്നാണ് കരുതുന്നതെന്ന് വനപാലകർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ